തരംഗം സൃഷ്ടിച്ച് പ്രിയങ്ക വയനാട്ടില്‍; ഒപ്പം സോണിയയും റോബർട്ട് വാധ്‌രയും; നാളെ പത്രിക സമര്‍പ്പിക്കും

വയനാട് ഉപതിരഞ്ഞെടുപ്പില്‍ തരംഗം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്കയ്ക്ക് ഇത് കന്നിയങ്കമാണ്. മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് ബത്തേരിയിലെത്തിയത്. നാളെയാണ് പ്രിയങ്ക നാമനിർദേശപത്രിക സമർപ്പിക്കുന്നത്.
ഇന്നു രാത്രി ബത്തേരിയിലെ സ്വകാര്യ ഹോട്ടലിലാണ് തങ്ങുന്നത്. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. രാഹുല്‍ മത്സരിച്ചപ്പോള്‍ പ്രിയങ്ക വയനാട്ടിൽ പ്രചാരണത്തിന് എത്തിയിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലം പ്രിയങ്കക്ക് സുപരിചിതമാണ്.
സോണിയ ഗാന്ധിയും റോബർട്ട് വാധ്‌രയും ഒപ്പമുണ്ട്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും നാളെ വയനാട്ടിലെത്തും. രണ്ട് കിലോമീറ്റർ റോഡ്ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക.
നാളെ രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here