പ്രിയങ്ക ഇന്ന് വയനാട്ടില്‍; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.
ബുധനാഴ്ചയാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബുധനാഴ്ച വയനാട്ടിൽ എത്തും. രണ്ട് കിലോമീറ്റർ റോഡ്ഷോ നടത്തിയാണ് പ്രിയങ്കയുടെ പത്രികാസമർപ്പണം. റോഡ് ഷോ വൻവിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.
യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവൻഷനുകൾ പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത് തല കൺവൻഷനുകൾ നടക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷത്തിനാണ് ഇക്കുറി കോണ്‍ഗ്രസ് ശ്രമം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിപിഐയുടെ സത്യന് മൊകേരിയാണ്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here