പ്രിയങ്കയ്ക്ക് 2.24 കോടിയുടെ നിക്ഷേപം; 1.15 കോടിയുടെ സ്വർണം; റോബർട്ട് വാധ്‍രയ്ക്ക് 37.91 കോടി നിക്ഷേപം; സ്വത്ത് വിവരങ്ങള്‍ പുറത്ത്

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം. ഇതില്‍ 3.67 ലക്ഷം രൂപ നിക്ഷേപമായി മൂന്ന് ബാങ്കുകളിലാണ്. മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ് മറ്റ് നിക്ഷേപങ്ങള്‍. കൈവശം 52,000 രൂപയുണ്ട്. 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, എന്നിങ്ങനെയാണു മറ്റ് ആസ്തികൾ.
2004 മോഡൽ ഹോണ്ട സിആർവി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത. ഭർത്താവ് റോബർട്ട് വാധ്‍രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ട്.
Also Read: തരംഗമായി പ്രിയങ്കയുടെ റോഡ് ഷോ; വയനാട്ടില്‍ യുഡിഎഫ് ആവേശം വാനോളം
ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. റായ്ബറേലിയിലും ജയിച്ചതോടെ രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയുകയായിരുന്നു. പകരം പ്രിയങ്ക ഗാന്ധിയെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.
Also Read: കന്നിയങ്കത്തിന് പ്രിയങ്ക; വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചു; സാക്ഷിയായി റോബര്‍ട്ട് വാധ്‌രയും മകനും
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഭർത്താവ് റോബർട് വാധ്‌ര, മകൻ റെയ്ഹാൻ വാധ്‌ര എന്നിവരും നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കൻമാരുടെ വൻ നിരയും പത്രിക സമർപ്പിക്കുന്നതിന് എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here