‘പ്രിയങ്ക വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; നവ്യയുടെ ഹർജിക്ക് എന്ത് സംഭവിക്കും…

വയനാട് നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് ബിജെപി ഹൈക്കോടതിയിൽ. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചാണ് പ്രിയങ്ക ഉപതിരഞ്ഞെടുപ്പില്‍ മതിസരിച്ചത് എന്നാണ് ആരോപണം. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം.

പ്രിയങ്ക ഗാന്ധി സമർപ്പിച്ച നാമനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടിയാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന നവ്യ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചുവെന്നാണ് അവകാശപ്പെടുന്നത്. ഇത് വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ്. നാമനിര്‍ദേശപത്രിയ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

അതേസമയം തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ കേള്‍ക്കാനായി ഒരു പ്രത്യേക ബെഞ്ച് രൂപവത്കരിക്കാനാണ് ഹൈക്കോടതി തീരുമാനം. ആ ബെഞ്ചിലേക്കായിരിക്കും ഈ പരാതിയും പോവുക. ഹര്‍ജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന് സംബന്ധിച്ച് ആദ്യം പ്രാഥമികമായ ഒരു വാദം നടക്കും. ഇതിൽ ആരോപണം നിലനില്‍ക്കാത്തതാണെന്ന് ബോധ്യപ്പെട്ടാൽ അപ്പോള്‍തന്നെ ഹർജി തള്ളാനാണ് തീരുമാനം. പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വാദം തുടരുകയുള്ളൂ..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top