വയനാട്ടിലെ കാര്‍ അപകടത്തില്‍ മരണം രണ്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ 12 വയസുകാരി മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍

കല്‍പറ്റ: വയനാട്ടിലെ വിനോദയാത്രയ്ക്കിടെ കാര്‍ മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഫില്‍സയാണ് (12) മരിച്ചത്. ഇതോടെ കാര്‍ അപകടത്തില്‍ മരണം രണ്ടായി. മലപ്പുറത്തെ കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകൻ കെ.ടി. ഗുൽസാര്‍ ആണ് ഇന്നലെ മരിച്ചത്. ഇയാളുടെ സഹോദരന്‍റെ മകളാണ് ഫില്‍സ.
ശനിയാഴ്ചയാണ് ചെന്നലോട്ട് കാര്‍ അപകടം ഉണ്ടായത്. ഗുൽസാര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ബാണാസുര സാഗർ ഡാം സന്ദര്‍ശിച്ചശേഷം മടങ്ങിവരും വഴി കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഗുല്‍സാറിന്‍റെ മൂന്ന് വയസുള്ള മകളും ഭാര്യയും ഉള്‍പ്പെടെ നാല് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കുടുംബത്തിനൊപ്പം രണ്ടു കാറുകളിലായാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ഗുൽസാറിന്റെ മറ്റൊരു കുട്ടി രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here