വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; പരമാവധി വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക് നീങ്ങും. രണ്ട് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍. ചേലക്കരയില്‍ സിപിഎം വിജയപ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ വയനാട് പ്രിയങ്കയ്ക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്.
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മുതൽ തുടങ്ങി ഉച്ചയോടെ പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്നതിന് ഉദ്യോഗസ്ഥർക്ക് വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ളവ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് കൂടുതൽ മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here