വയനാടും ചേലക്കരയും ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോ അടക്കം ആഘോഷമാക്കാന്‍ മുന്നണികള്‍
വയനാട്-ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ നിശ്ശബ്ദപ്രചാരണം. 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 23ന് നടക്കും.
ഇന്ന് വയനാട് നടക്കുന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. ബത്തേരിയിലും തിരുവമ്പാടിയിലുമാണു യുഡിഎഫ് റോഡ് ഷോ. കൽപറ്റയിലും മുക്കത്തും എൽഡിഎഫ് റാലി നടക്കും.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം. ചേലക്കരയിലും കൊട്ടിക്കലാശം ഇന്ന് നടക്കും.
Also Read: വയനാട് സ്വീകരിച്ചത് ഹൃദയത്തിലെന്ന് പ്രിയങ്ക; പ്രചാരണത്തിന് രാഹുലും; ഉജ്വല സ്വീകരണം
വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരനും, ഇടതുമുന്നണിയുടെ പരിപാടിയില്‍ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും പങ്കെടുക്കും.
ഒട്ടേറെ വിവാദ കോലാഹലങ്ങളുണ്ടാക്കിയ പ്രചാരണത്തിനാണ് അവസാനമാകുന്നത്. യാത്രാദുരിതം, വന്യജീവിശല്യം, ചികിത്സാരംഗത്തെ അപര്യാപ്തത എന്നിവയാണ് വയനാട് ചര്‍ച്ചയായത്. തൃശൂർ പൂരം കലക്കൽ, പാലക്കാട്ടെ ട്രോളി ബാഗ് വിവാദം, കൊടകര കുഴൽപണക്കേസ് തുടങ്ങിയ വിഷയങ്ങള്‍ ചേലക്കരയിലും ചർച്ചയായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here