അപരശല്യമില്ലാതെ വയനാടും ചേലക്കരയും; പാലക്കാട് രാഹുലിന് വെല്ലുവിളിയായി രണ്ടുപേർ; പത്രികാ സമര്‍പ്പണം പൂർത്തിയായി
വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. വയനാട്ടിൽ 21ഉം പാലക്കാട് 16ഉം ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിനോട് സാമ്യമുള്ള രാഹുൽ ആർ, രാഹുൽ ആർ മണലിട എന്നീ രണ്ടു സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിനും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനും പുറമേ ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി) എന്നിവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ചേലക്കരയിൽ മുന്നണി സ്ഥാനാർഥികൾക്ക് ആർക്കും അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യുആർ പ്രദീപ് (എഡിഎഫ് , രമ്യ ഹരിദാസ് (യുഡിഎഫ്), കെ ബാലകൃഷ്ണൻ (ബിജെപി), പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി എൻകെ സുധീർ എന്നിവരാണ് പത്രിക സമർപ്പിച്ച പ്രമുഖർ.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയനാട് മണ്ഡലത്തിൽ ഇടതു മുന്നണിക്ക് സ്ഥാനാർത്ഥിയായി സിപിഐയുടെ സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാർത്ഥിയായി നവ്യാ ഹരിദാസും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്ന് മണിക്കകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
നവംബർ 13നാണ് മൂന്ന് മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്. നവംബർ 23നാണ് ഫലപ്രഖ്യാപനം. കേരളത്തിലെ രണ്ടിടത്തടക്കം 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വയനാടിന് പുറമെ മഹാരാഷ്‌ട്രയിലെ നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പുണ്ട്. ഉത്തരാഖണ്ഡിലെ കേദാർനാഥ് നിയമസഭാ മണ്ഡലത്തിലും നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലും നവംബർ 20നാണ് ഉപതെരഞ്ഞെടുപ്പ്. കേദാർനാഥ് ഒഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും നവംബർ 13നാണ് വോട്ടെടുപ്പ്.
യുപിയിൽ ഒമ്പതും രാജസ്ഥാനിൽ ഏഴും ബംഗാളിൽ ആറും അസമിൽ അഞ്ചും പഞ്ചാബിലും ബിഹാറിലും നാല് വീതവും കർണാടകയിൽ മൂന്നും മധ്യപ്രദേശിലും സിക്കിമിലും രണ്ടും മേഘാലയ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ഓരോ നിയമസഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- bjp candidate
- by election
- chelakkara
- Chelakkara assembly
- chelakkara by election
- LDF Candidate
- p sarin rahul mamkootathil
- palakkad by elction 2024
- palakkad by election
- palakkad by election 2024
- Palakkad by-election
- Palakkad byelection 2024
- palakkad bypoll 2024
- priyanka gandhi
- rahul mamkootathil
- Ramya Haridas
- udf Candidate
- Wayanad Lok sabha
- Wayanad Lok Sabha constituency
- wayand by election