ഓണ്‍ലൈനില്‍ വാങ്ങി കഞ്ചാവ് മിഠായി വില്‍പ്പന; 30 രൂപ വില; ബത്തേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
March 14, 2025 1:45 PM

കോളേജ് വിദ്യാര്‍ത്ഥികളുടെ കഞ്ചാവ് മിഠായി കച്ചവടം പിടിച്ച് പോലീസ്. ബത്തേരിയിലെ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്. ഇതേ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് മിഠായി വില്‍ക്കുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് കഞ്ചാവ് മിഠായി വാങ്ങുന്നത്. മൂന്നു മാസമായി മിഠായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയാണെന്ന് പിടിയിലായ വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്. 30 രൂപയ്ക്കായിരുന്നു വില്‍പ്പന. വിദ്യാര്‍ഥികള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here