വയനാട്ടിലെ കോണ്‍ഗ്രസിന് ആശ്വാസം; ആത്മഹത്യാ പ്രേരണക്കേസില്‍ മൂന്ന് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം
വയനാട് ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം. ആത്മഹത്യാ പ്രേരണക്കേസില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവര്‍ക്കാണ് കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രണ്ടു ദിവസങ്ങളിലായി വാദം കേട്ട ശേഷമാണ് ഇന്ന് വിധി വന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. ഇന്ന് ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ തിങ്കളാഴ്ചയേ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അറസ്റ്റ് അടക്കമുള്ള ഭീഷണിയും നിലനിന്നിരുന്നു.
മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കെപിസിസി പ്രസിഡണ്ടിന് എഴുതിയ കത്തുകള്‍ മരണക്കുറിപ്പായി പരിഗണിക്കണമെന്നും ഡയറിക്കുറിപ്പിലും ഫോണ്‍കോളുകളിലും സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാധിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here