എംഎല്‍എക്കും ഡിസിസി പ്രസിഡന്റിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; വയനാട് ഡിസിസി ട്രഷററുടെ മരണത്തില്‍ കടുപ്പിച്ച് പോലീസ്
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി്. കെഎല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാപ്രേരണ കൂടി ഉള്‍പ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷന്‍ കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതി ചേര്‍ത്ത നേതാക്കളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. അതിനുശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. മരിക്കുന്നതിന് മുമ്പ് മകന്‍ വിജേഷിന് എഴുതിയ കത്തില്‍് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കിയത്.
നേതൃത്വം ഇടപെട്ട് എന്‍എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ചെങ്കിലും നിയമനടപടികള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here