വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ; നില അതീവ ഗുരുതരം
December 25, 2024 4:50 PM
വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും മകനും വിഷം കഴിച്ച നിലയിൽ. ഡിസിസി ട്രഷറർ എൻഎം വിജയനെയും ഇളയ മകനെയുമാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുന്നത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് റിപ്പാർട്ടുകൾ. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു എൻഎം വിജയൻ. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം അകത്തു ചെന്ന് നിലയിൽ കണ്ടെത്തുകയായിരുന്നു
ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here