ഒരു നാട് മുഴുവന്‍ ഒലിച്ചു പോയില്ലെല്ലോ; വയനാട് ദുരന്തത്തെ നിസാരമാക്കി വി മുരളീധരന്‍
വയനാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രണ്ടു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഒലിച്ചു പോയതെന്ന് നിസാരവത്കരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് പറഞ്ഞുള്ള പ്രചാരണം അനാവശ്യമാണ്. കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യം പറഞ്ഞ് നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മുരളീധരന്‍ പ്രതികരിച്ചു.
214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ചോദിച്ചത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലിരിക്കുകയാണ് കേന്ദ്രത്തോട് പണം ചോദിക്കുന്നത്. കൈയ്യില്‍ 800 കോടി ഇരിക്കുമ്പോഴാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യില്‍ വെച്ചോണ്ടിരിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരല്‍മല സഹായ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുമ്പോഴാണ് ദുരന്തത്തെ മുതിര്‍ന്ന ബിജെപി നേതാവ് തന്നെ നിസാരവത്കരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here