വയനാടിന് കേന്ദ്ര സഹായം ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി; ദുരന്തബാധിതരെ രണ്ട് ടൗൺഷിപ്പുകളിലായി പുനരധിവസിപ്പിക്കും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇതുവരെ കേന്ദ്ര സഹായം ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലെ കേ​ന്ദ്ര വി​ഹി​ത​മായി മുന്നൂറു കോടിയാണ് രണ്ട് തവണയായി അനുവദിച്ചത്. ആദ്യം അനുവദിച്ചതിന് പുറമേ ഇപ്പോള്‍ 145 കോടിയാണ് അനുവദിച്ചത്.

“ദുരന്തസഹായം പ്രത്യേകമായി ഒന്നും അനുവദിച്ചില്ല. അനുവദിക്കാം എന്ന് പറഞ്ഞതല്ലാതെ തുക അനുവദിച്ചില്ല. അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ഒന്നുകൂടി ആവശ്യപ്പെടാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.”

“വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം വീതവും അനുവദിക്കും. വനിതാശിശു വികസന വകുപ്പാണ് തുക നല്‍കുക. വയനാട് ദുരന്തത്തില്‍ ഉറ്റവരെല്ലാം നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഷിരൂര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ അനുവദിക്കും.” – മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top