പ്രിയങ്ക ഇന്ന് വയനാട്ടില്‍; കൊട്ടിക്കലാശം നാളെ; രാഹുലും പങ്കെടുക്കും
വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. നാലാംഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഇന്ന് എത്തുന്നത്.
ഇന്ന് ആറിടത്ത് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗമുണ്ട്. ഇവിടെ പ്രിയങ്ക പ്രസംഗിക്കും.
നാളെയാണ് ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശം. വയനാട്ടിലും ചേലക്കരയിലും നാളെയാണ് കൊട്ടിക്കലാശം. 13നാണ് തെരഞ്ഞെടുപ്പ്.
പ്രിയങ്കയോടൊപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇവര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക. പ്രിയങ്കയുടെ പ്രചാരണത്തിനായി നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിൽ എത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചേലക്കരയിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിനായി കെ. മുരളീധരൻ ഇന്ന് പാലക്കാട്ട് എത്തും. വൈകീട്ട് 5ന് മേല്‍പ്പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുരളീധരന് പ്രസംഗിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here