കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; വയനാട്ടില്‍ കടുത്ത പ്രതിഷേധം

കല്‍പ്പറ്റ: വയനാട്ടില്‍ ഭീതി വിതച്ച് വീണ്ടും കാട്ടാന. ജനവാസകേന്ദ്രത്തിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല പനച്ചി സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച, കര്‍ണാടകത്തില്‍ നിന്നെത്തിയ ആനയാണ് പുലർച്ചെ നാട്ടിലിറങ്ങിയത്. അജിയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ആശുപത്രി പരിസരത്ത് നാട്ടുകാർ പ്രതിഷേധം തുടങ്ങി.

പുലര്‍ച്ചെ ആന ജനവാസമേഖയില്‍ ഇറങ്ങിയതായി റേഡിയോ കോളര്‍ വഴി വ്യക്തമായിരുന്നു. വനപാലകര്‍ കാട്ടാനയെ തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ എന്ന സ്ഥലംവരെ എത്തിച്ചിരുന്നു. എന്നാല്‍, കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയ അജി ആനയുടെ മുന്നിൽപെടുകയായിരുന്നു. ആന പിന്തുടർന്നപ്പോൾ അജി ഓടി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതില്‍ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളികുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top