വീണ്ടും കാട്ടാന ആക്രമണം; കൊല്ലപ്പെട്ടത് കർണാടക സ്വദേശി വിഷ്ണു
January 8, 2025 10:33 PM

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസർവ് വനത്തിനുള്ളിലാണ് അപകടം.
പുൽപ്പള്ളിയിലെ കൊല്ലിവയൽ കോളനിയിൽ എത്തിയതായിരുന്നു വിഷ്ണു. കബനി നദി കടന്നാല്‍ റിസർവ് വനത്തിനുള്ളിലൂടെ കർണാടകയിലേക്ക് പോകാം. ഈ യാത്രയിലാണ് അപകടം.
പരിക്കേറ്റ വിഷ്ണുവിനെ വനപാലകർ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല്ലപ്പെട്ടത് ആദിവാസി ആയതിനാല്‍ നഷ്ടപരിഹാരം നൽകാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here