വയനാട്ടില്‍ ഇരുപത്തിയേഴുകാരന്റെ തല ചവിട്ടിയരച്ച് കാട്ടാന; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലു മരണം

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. വയനാട്ടിലാണ് വീണ്ടും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. അട്ടമല സ്വദേശിയായ ബാലനാണ് ജീവന്‍ നഷ്ടമായത്. 27 വയസായിരുന്നു പ്രായം. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത മേഖലയോട് ചേര്‍ന്ന പ്രദേശമാണ് അട്ടമല. ബെയിലി പാലം കടന്ന് എത്തിച്ചേരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ ജനവാസം കുറവാണ്.
ക്രൂരമായ ആക്രമണമാണ് യുവാവിന് നേരെ ഉണ്ടായിരിക്കുന്നത്. തല ചവിട്ടി അരച്ച നിലയിലാണ്. കാലുകള്‍ അറ്റുപോയ നിലയിലാണ് മൃതദേഹം. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. കടയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉരുള്‍പ്പൊട്ടലിന് ശേഷം ഇവിടെ കാട്ടാനശല്യം രൂക്ഷമായിരുന്നു. എന്നാല്‍ ഫോറസ്റ്റ് അധികൃതര്‍ ഓരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ പേരില്‍ നാട്ടുകാര്‍ ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കാട്ടാനയാക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here