വയനാട്ടിൽ ഇന്ന് ഹർത്താൽ; വന്യജീവി ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം
![](https://www.madhyamasyndicate.com/wp-content/uploads/2025/02/hartal-wayanad-FI.jpg)
അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഹർത്താൽ വൈകീട്ട് ആറുവരെയാണ്.
ദിവസേന വന്യജീവി ആക്രമണം ഉണ്ടായിട്ടും കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും, അത്യാവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, തിരുനാൾ എന്നിവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും യുഡിഎഫ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.
Also Read: മസ്തകത്തില്‍ പരുക്കേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; പിടികൂടാന്‍ കാത്ത് ദൗത്യസംഘം
രണ്ടുദിവസത്തിനിടെ രണ്ടുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്‌ച വൈകിട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ വയനാട്ടിൽ നാലുപേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here