വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെട്ടു; കണ്‍ട്രോള്‍ റൂം തുറന്നു

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു. കോയമ്പത്തൂർ സുലൂറിലെ സൈനിക താവളത്തിൽ നിന്നാണ് രണ്ട് ഹെലികോപ്റ്റർ എത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ പരമാവധി പേരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് ശ്രമം. റോഡുമാർഗം രക്ഷാപ്രവര്‍ത്തനം തടസം നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്ററുകൾ അനുവദിക്കുന്നത്. രക്ഷാപ്രവർത്തകർക്ക് ഇതുവരെ ദുരന്തസ്ഥലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല.
ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
താമരശ്ശേരി ചുരം വഴി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനുമാണ് നിയന്ത്രണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here