വയനാടിനെ വിറപ്പിച്ച ‘തോല്‍പ്പെട്ടി 17’ന് ആരോഗ്യപ്രശ്നങ്ങള്‍; കടുവയെ മൃഗശാലയിലേക്ക് മാറ്റിയേക്കും

വയനാട് കേണിച്ചിറയില്‍ പിടിയിലായ ‘തോല്‍പ്പെട്ടി 17’ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍. കടുവയുടെ പല്ലുകളും തകര്‍ന്നിട്ടുണ്ട്. ഇതുകൊണ്ട് തന്നെ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത അവസ്ഥയാണ്. മൃഗശാലയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് കൂടുതല്‍ ഉള്ളത്. ഇപ്പോള്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്.
കേണിച്ചിറയെ വിറപ്പിച്ച കടുവയാണിത്. മൂന്നുദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കടുവയെ പിടികൂടിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലാണ്.
മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കൊന്നത്. സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം കൊന്നതോടെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here