ബെയ്‌ലി പാലം അവസാനഘട്ടത്തില്‍; രാത്രിയിലും നിര്‍മ്മാണം തുടര്‍ന്ന സൈന്യം
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടൈക്കൈ ഭാഗത്തേക്ക് സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഉച്ചയോടെ തന്നെ പാലം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. രാത്രിയിലും നിര്‍ത്താതെയാണ് സൈന്യം പാലത്തിന്റെ പണി അവസാനഘട്ടത്തിലെത്തിച്ചത്. ഇത് പൂര്‍ത്തിയാല്‍ മുണ്ടക്കൈ ഭാഗത്തേക്ക് തിരച്ചിലിന് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കാന്‍ കഴിയും.
പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും. ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇത് ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ഇരുമ്പ് തകിടുകള്‍ വിരിക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.
ചാലിയാറിന് കുറുകേ സൈന്യം താത്കാലിക നടപ്പാലങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തിനായി പോയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here