വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാം; എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി; ന്യായമായ നഷ്ടപരിഹാരം നല്‍കണം
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എസ്റ്റോണ്‍ ടീ എസ്റ്റേറ്റുമാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുളള നടപടികള്‍ സര്‍ക്കാരിന് തുടങ്ങാം. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാം. എസ്റ്റേറ്റ് ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. നഷ്ടപരിഹാര തുകയില്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകണമെന്നും കോടതി ഉത്തരിവിട്ടു.
ഭൂമി സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നഷ്ട്പരിഹാരം ഉറപ്പാക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള തര്‍ക്കങ്ങളിലും നിയമനടപടി തുടരാം എന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ക്രിസ്മസ് അവധിയിലായിട്ടും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ച് കേസ് പരിഗണിക്കുകയായിരുന്നു.
ഇതോടെ വയനാട് പുനരിധാവസത്തില് പ്രധാന നിയമപ്രശ്നമാണ് സര്‍ക്കാരിന് മുന്നില്‍ മാറിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here