മലപ്പുറം വരെ ഒഴുകിയെത്തി മൃതദേഹങ്ങള്‍; ദുരന്ത ഭൂമിയായി വയനാട്

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ മലപ്പുറം നിലമ്പൂര്‍ ഭാഗങ്ങള്‍ വരെ ഒഴുകിയെത്തുന്നു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണിത്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ പത്തുപേരുടെ മൃതദേഹം രാവിലെ തന്നെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ കണ്ടെത്തി. വയനാടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തുകല്‍. ചാലിയാര്‍ വനത്തിലൂടെയാണ് ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങള്‍ പോത്തുകല്‍ മേഖലയിൽ എത്തിയതെന്നാണ് കരുതുന്നത്.

പോത്തുകൽ ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്, പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകി എത്തുന്നതായി വിവരമുണ്ട്. കുനിപ്പാറയില്‍ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ സ്ത്രീയുടെ ഉള്‍പ്പെടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഇതുവരെ എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ നിലവിലെ സൂചനകള്‍ വലിയ ദുരന്തത്തിന്റേത് ആണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top