വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം; കേരളത്തിന് തിരിച്ചടി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് നിലപാട് വ്യക്തമാക്കിയത്.
നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി.തോമസിന്റെ കത്തിനാണ് കേന്ദ്രത്തിന്റെ മറുപടി.
കത്തില്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടത് ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രം അനുവദിച്ചിട്ടുള്ള ഫണ്ടിൽനിന്നാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചിട്ടുണ്ട്. ഈ തുക ദുരന്തനിവാരണത്തിന് ഉപയോഗപ്പെടുത്താന്‍ ഉള്ളതാണ്.
കേരളത്തിന് തിരിച്ചടിയാണ് കേന്ദ്രനിലപാട്. വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം അനുവദിക്കാതിരിക്കുന്നത് കേരളത്തില്‍ ചര്‍ച്ചയാണ്. അപ്പോഴാണ് വയനാട് ദുരന്തം ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുന്നത്. കേന്ദ്രം നല്‍കിയ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കണം എന്ന് പറയുമ്പോള്‍ മറ്റൊരു സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കില്ലെന്ന സൂചനയാണ് ഉള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here