പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തില്‍ പ്രതീക്ഷ; ഇന്നും തിരച്ചില്‍ തുടരും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടര്‍ന്നുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കേരളത്തിന് പ്രതീക്ഷ. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട് എത്തുന്നത്. ഏറ്റവും തീവ്രതയുള്ള എല്‍ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇത്തരം പ്രഖ്യാപനം വന്നാല്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. ലോക്സഭയില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രത്യേക വിമാനത്തില്‍ കണ്ണൂർ വിമാനത്താവളത്തിലാണ് മോദി ആദ്യമെത്തുക. പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. ചൂരൽമലയിലെത്തി നേരിട്ട് സ്ഥിതി വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇന്ന് വയനാട്ടിലെത്തുന്നുണ്ട്. ദുരന്തത്തില്‍ കാണാതായവർക്കുള്ള തിരച്ചിൽ പത്താംദിവസമായ ഇന്നും തുടരും. സൺറൈസ് വാലി, ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. സൺറൈസ് വാലിയില്‍ നിന്നും ഇന്നലെ മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചതിനാല്‍ ഇവിടെ തിരച്ചിലിന് പ്രാധാന്യം നല്‍കും. ആറ് സോണുകളായി തിരിഞ്ഞാകും തിരച്ചിൽ. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 414 ആയി. 661 കുടുംബങ്ങളിലെ 2217 പേർ 16 ക്യാമ്പുകളിൽ കഴിയുന്നുണ്ട്. സര്‍ക്കാര്‍ പട്ടിക പ്രകാരം 138 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top