സാലറി ചലഞ്ചിൽ മൊത്തത്തിൽ പണി പാളി; സർക്കാരിൻ്റെ നിർദേശം തള്ളി ഉന്നത ഉദ്യോഗസ്ഥരും
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ സാലറി ചലഞ്ചിൽ നിന്നും വിട്ടുനിന്ന് ഉന്നത ഉദ്യോഗസ്ഥർ. സംസ്ഥാനത്ത് ആകെയുള്ള 80 ഐഫ്എസ് ഉദ്യോഗസ്ഥരിൽ 29 പേർ മാത്രമാണ് പങ്കെടുത്തതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റോജി എം ജോൺ എംഎൽഎയുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽൽകിയത്. സംസ്ഥാനത്തെ ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെ എണ്ണം എത്ര. ഇതിൽ സാലറി ചലഞ്ചിൽ പങ്കെടുത്തവരുടെ എണ്ണം എത്ര. ഇവർ ആരൊക്കെയാണ് എന്ന് വ്യക്തമാക്കാമോ എന്ന ചോദ്യങ്ങളാണ് പ്രതിപക്ഷ എംഎൽഎ ചോദിച്ചത്.
കേരളത്തിൽ ഐഎഎസ് കേഡറിൽ 152ഉം ഐപിഎസിൽ 146ഉം ഐഎഫ്എസിൽ 80 ഉം ഉദ്യോഗസ്ഥരാണുള്ളത്. സാലറി ചലഞ്ചിൽ പങ്കെടുത്ത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. 29 പേരാണ് ഐഎഫ്സ് കേഡറിൽ നിന്നും പങ്കെടുത്തത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ ഭൂരിഭാഗം ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചിൽ പങ്കെടുത്തില്ല എന്നാണ് സൂചനകൾ. സാലറി ചലഞ്ച് ചർച്ച ചെയ്യാൻ ഐഎഎസ് അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷം സാലറി പിടിച്ചാൽ മതിയെന്നും ഐഎഎസ് അസോസിയേഷൻ നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
സർക്കാർ ജീവനക്കാരും ഇത്തവണ സാലറി ചലഞ്ചിനോട് വിമുഖത കാട്ടിയെന്ന വിവരം മുമ്പ് പുറത്തു വന്നിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ, ഗഡുക്കളായോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനുള്ള സമ്മതപത്രം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. കഴിഞ്ഞമാസം മാസം അഞ്ചുവ രെയായിരിരുന്നു സമ്മതപത്രം നൽകാനുള്ള സമയപരിധി. ശമ്പള സോഫ്റ്റുവെയറായ സ്പാർക്ക് വഴിയാണ് സമ്മതപത്രം നൽകേണ്ടിയിരുന്നത്.
52 ശതമാനം പേർ മാത്രമാണ് ചലഞ്ചിൽ പങ്കെടുത്തത്. ഭൂരിഭാഗം പേരും ഏറെ പേരും ലീവ് സറണ്ടറിൽ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റിയേഴ് (5,32,207) ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ അഞ്ഞൂറു കോടി ഖജനാവിലേക്ക് എത്തുമെന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. എന്നാൽ ഇതിൻ്റെ പകുതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. ദുരിതാശ്വാസനിധിയിയോടും ഇത്തവണ ജനങ്ങളും മുഖം തിരിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിച്ചത്. ഇതുവരെ ലഭിച്ചത് 513. 5 കോടി രൂപ മാത്രമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- chief minister distress relief fund- cmrdf
- chief minister's relief fund-CMRDF
- cmrdf
- IASofficers
- IFS officers
- IFS officers salary challenge
- IPS association Kerala
- IPS officers
- Kerala cadre IAS officers
- Kerala cadre IFS officers
- kerala cadre ips officers
- mundakai disaster
- mundakai wayanad
- rescue operation in mundakkai
- salary challenge
- Wayanad landslide
- wayanad landslide disaster
- Wayanad Mundakai disaster
- Wayanad Mundakai Landslide
- wayanad mundakkai
- wayanad mundakkai landslide