‘ദുരിതാശ്വാസനിധി വകമാറ്റരുത്’; വയനാടിനു വേണ്ടി ലഭിച്ച പണം വയനാടിന് മാത്രം ഉപയോഗിക്കണമെന്ന് വി.ഡി.സതീശൻ

വയനാട് പുനരധിവാസത്തിനായി ലഭിക്കുന്ന പണം മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പണം വകമാറ്റി ചിലവഴിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് മാത്രം വിനിയോഗിക്കണം. അത് ഏതെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും വ്യക്തമാക്കണം. ദുരിതാശ്വാസഫണ്ട് വിനിയോഗത്തിൽ കുറച്ചു കൂടി വ്യക്തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം വിശദമായ പ്ലാന്‍ സര്‍ക്കാരിന് സമർപ്പിക്കും. 2021 മുതല്‍ ആവശ്യപ്പെടുന്ന വാണിങ് മെക്കാനിസവും പ്രോണ്‍ ഏരിയ മാപ്പിങും അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇനി ഒരു ദുരന്തം ഉണ്ടായാലും ആളപായം ഉണ്ടാകരുതെന്നും സതീശൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here