പുഞ്ചിരിമട്ടത്ത് ജനവാസം സാധ്യമല്ലെന്ന് വിദഗ്ധസംഘം; ചൂരല്‍മലയിലെ നിര്‍മാണം സര്‍ക്കാരിനു തീരുമാനിക്കാം
വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്ത് ഇനി ജനവാസം സാധ്യമല്ലെന്ന് ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിലെ അഞ്ചംഗ വിദഗ്ധസംഘം. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും വാസയോഗ്യമാണ്. ഇവിടെ ഇനി നിർമാണ പ്രവർത്തനം വേണോ എന്നതില്‍ സർക്കാരിനു നയപരമായ തീരുമാനം എടുക്കാമെന്നും ഇവര്‍ വ്യക്തമാക്കി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയ ശേഷമാണ് സംഘത്തിന്റെ പ്രതികരണം. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.
“അതിതീവ്രമഴയാണ് ഉരുൾപൊട്ടൽ മേഖലയിൽ പെയ്തത്. എട്ട് കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം അണക്കെട്ട് പ്രതിഭാസം മൂലമാണ്. കനത്തമഴയില്‍ സീതമ്മ ക്കുണ്ടില് വെള്ളം അടിഞ്ഞ് താത്കാലിക ഡാം ഉണ്ടായി. സംഭരണി പൊട്ടിയപ്പോള്‍ അതിന്റെ ആഘാതം കനത്തതായി. ഒരു സ്ഥലത്ത് ഉരുൾ പൊട്ടിയാൽ വീണ്ടും ഉരുളിന് സാധ്യതയില്ല. പ്രദേശത്ത് നിലനിൽക്കുന്ന വീടുകളിൽ ദീർഘ നാളത്തേക്ക് ജനവാസം സാധ്യമല്ല.” – വിദഗ്ധ സംഘം വ്യക്തമാക്കി. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here