സൂചിപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; പതിനൊന്നാം ദിനം നടക്കുന്നത് ജനകീയ തിരച്ചില്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിപ്പെട്ട നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നത്. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും ദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഏറെ ദുഷ്‌കരമായ മേഖലയില്‍ ഹെലികോപ്റ്ററില്‍ എത്തിയാണ് സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരത്തില്‍ സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ നടക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്യ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവിട്ടുണ്ട്.

ദുരന്തത്തിന്റെ പതിനൊന്നാം ദിനമായ ഇന്ന് ജനകീയ പരിശോധനയാണ് നടക്കുന്നത്. പ്രദേശവാസികളെ കൂടി സ്ഥലത്ത് എത്തിച്ച് അവര്‍ പറയുന്ന സഥലങ്ങളിലാണ് പരിശോധന. ദുര്‍ഗന്ധം അനുഭവപ്പെട്ട മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളില്‍ പരിശോധന നടത്തുകയാണ്. മൃതദേഹ സാന്നിധ്യം കണ്ടെത്താന്‍ പരിശീലനം ലഭിച്ച കേഡര്‍ നായ്ക്കളെ അടക്കം എത്തിച്ചിട്ടുണ്ട്. 131 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top