കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുത്; ഇടപെടല്‍ വയനാട് പുനരധിവാസത്തില്‍

വയനാട് ഉരുല്‍പെട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രസഹായത്തില്‍ വ്യക്തത വരുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേന്ദ്രസഹായം എന്ന നിലയില് 520 കോടിയുടെ പലിസ രഹിത വായ്പ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണം മാര്‍ച്ച് 31ന് മുമ്പ് ചിലവഴിക്കണമെന്ന നിബന്ധനയും മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോ എന്നായിരുന്നു കോടതി ചോദിച്ചത്.

കേസ് ഇന്ന പരിഗണിച്ചപ്പോള്‍ പണം ചിലവഴിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31- വരെ നീട്ടി എന്ന് മാത്രമായിരുന്നു കേന്ദ്രം അറിയിച്ചത്. മറ്റ് ചോദ്യങ്ങളില്‍ വ്യക്തത വരുത്തിയതുമില്ല. അതോടെയാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന ചോദിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉത്തരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ ഇവിടെ എത്തിക്കാന്‍ അറിയാം.വെറുതേ കോടതിയുടെ സമയം കളയരുത്. കാര്യങ്ങളെ നിസ്സാരമായി എടുക്കരുത്. ഹൈക്കോടതിക്ക് മുകളിലാണോ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത ബുധനാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്ന് കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top