വയനാട് ദുരന്തത്തെ തോൽപ്പിച്ചവരെ വിധി തോൽപ്പിച്ചു; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിടവാങ്ങി

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തെ അതിജീവിച്ച ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിടവാങ്ങി. ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും അടക്കം ആകെയുണ്ടായിരുന്ന എല്ലാ ബന്ധുക്കളും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും പിന്നാലെ എത്തിയ ദുരന്തത്തിൽ ശ്രുതി അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെടുക ആയിരുന്നു.

അനാഥയായ ശ്രുതിയെ ജെൻസണ്‍ കൈവിട്ടില്ല. ചേർത്ത് പിടിച്ച് ഒപ്പം നിർത്തി. എന്നാൽ ഇന്നലെ ഉണ്ടായ വാഹനാപകടം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് വാനിൽ പോകുമ്പോഴായിരുന്നു ഇന്നലെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

പ്രതിശ്രുത വധുവായ ശ്രുതിയും ജെൻസണിനൊപ്പം വാനിൽ ഉണ്ടായിരുന്നു. അപകടത്തിൽ കാലിന് പരുക്കേറ്റ ശ്രുതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വാനിൽ ഉണ്ടായിരുന്ന ഏഴ് ബന്ധുക്കൾക്കും പരിക്കേറ്റു. ബസിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും അപകടത്തിൽ പരുക്ക് പറ്റി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസണെ ഇന്നലെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top