മരത്തില്‍ കുടുങ്ങിയ നിലയില്‍ വയനാട് മൃതദേഹഭാഗം കണ്ടെത്തി; വീണ്ടും തിരച്ചില്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് നിന്നും മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹ ഭാഗം കണ്ടത്. വയനാട് ദുരന്തം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞ ഘട്ടത്തിലാണ് വീണ്ടും മൃതദേഹ ഭാഗം ലഭിച്ചത്.

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ സംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വീണ്ടും തിരച്ചില്‍ നടത്തണം എന്ന ആവശ്യം ദുരന്തബാധിതര്‍ ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം ലഭിച്ചാല്‍ അന്ത്യകര്‍മങ്ങള്‍ യഥാവിധി നടത്താന്‍ കഴിയും എന്നതിനാലാണ് ബന്ധുക്കള്‍ ഈ ആവശ്യം ഉയര്‍ത്തുന്നത്.

പരപ്പൻപാറ ഉൾപ്പെട്ടെയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയാൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ ലഭിക്കുമെന്ന് കാണാതായവരുടെ ബന്ധുക്കളും സന്നദ്ധപ്രവർത്തകരും ആദ്യമേ അധികൃതരെ അറിയിച്ചിരുന്നതാണ്. സൂചിപ്പാറയും കാന്തൻപാറയും ചേരുന്ന ആനക്കാപ്പ് പ്രദേശം പൂർണമായും വനമേഖലയാണ്.

ചെങ്കുത്തായ പ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടെ തെരച്ചിൽ നടത്തുക ഏറെ ദുഷ്കരമാണ്. ഉരുൾപൊട്ടൽ ഉണ്ടായി ദിവസങ്ങൾക്കുശേഷം ഇവിടെനിന്ന് നിരവധി മൃതദേഹ ഭാഗങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടാണ് ഈ മേഖലയില്‍ തിരച്ചില്‍ നടത്തണമെന്നു ദുരന്തബാധിതര്‍ ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top