വയനാടിനായി 530 കോടിയുടെ പലിശ രഹിത വായ്പ; മാര്‍ച്ച് 31ന് വിനിയോഗിക്കണമെന്ന നിബന്ധനയും; 45 ദിവസം കൊണ്ട് എങ്ങനെ എന്ന് കേരളവും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവഗണ എന്ന വിമര്‍ശനം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പയാണ് ലഭിച്ചിരിക്കുന്നത്. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും നിര്‍മ്മിക്കാം. ഈ സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കേണ്ടി വരും. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. 45 ദിവസം കൊണ്ട് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംപേഴ്സ്മെന്റിന് സമര്‍പ്പിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കില്‍ വായ്പ അനുവദിച്ചത് ഉപയോഗമില്ലാത്ത അവസ്ഥയാകും.
അനുവദിച്ച 16 പദ്ധതികളില്‍നിന്നു മാറി ഏതെങ്കിലും തരത്തില്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്ന ഭീഷണിയും കത്തിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here