വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളുമോ; ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പകള്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ ചേംബറിൽ രാവിലെ പത്തരക്കാണ് യോഗം ചേരുന്നത്. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നത് അടക്കമുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്നത്തെ യോഗത്തിലുണ്ടാകും.

വായ്പകളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിട്ടുള്ളത്. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ 10000 രൂപയില്‍ നിന്നും ഗ്രാമീണ്‍ബാങ്ക് ഇഎംഐ പിടിച്ചതാണ് വിവാദമായത്. വീടും ബന്ധുക്കളും ഉള്‍പ്പെടെ എല്ലാം നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പതിനായിരം രൂപ നല്‍കിയപ്പോള്‍ അയ്യയിരമാണ് ഇഎംഐ ആയി ബാങ്ക് പിടിച്ചത്. ഇതിനെതിരെ ദുരിതബാധിതര്‍ രംഗത്തുവന്നിരുന്നു.

ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാനുള്ള തീരുമാനം ഇന്നത്തെ എസ്എൽബിസി യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇഎംഐയുടെ കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ തന്നെ ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ.എസ്.പ്രദീപ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top