വയനാട്ടില്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍; ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള അവഗണനയില്‍ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. 19ന് വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് തീരുമാനം. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള ആഭിമുഖ്യം പ്രകടമാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തില്‍ സഹായം വൈകുന്നു. ഈ ഘട്ടത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ടി.സിദ്ധിഖ് എംഎൽഎ വ്യക്തമാക്കി. “ഇതുപോലെ ഒരു അവഗണന രാജ്യത്തെ ഒരു ജനതയും അനുഭവിച്ചിട്ടുണ്ടാകില്ല. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും നടപ്പിലായിട്ടില്ല.”- സിദ്ദിഖ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here