കണ്ണീര്‍ കടലായി മേപ്പാടി പൊതുശ്മശാനം; മൃതദേഹങ്ങള്‍ കൂട്ടമായി എത്തിച്ച് സംസ്‌കാരം; അലറി കരഞ്ഞ് ബന്ധുക്കള്‍
വയനാട് ഉരുല്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച് മേപ്പാടിയിലെ പൊതുശ്മാശനം. ഇന്നലെ മുതല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിക്കാനായി ഇവിടെ എത്തിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ വരെ 15 മൃതശരീരങ്ങളുടെ സംസ്‌കാരം പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തന്നെ ഇവിടെ മൃതദേഹങ്ങള്‍ എത്തി തുടങ്ങിയിരുന്നു.
ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ കാണാനായി നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാന്‍ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ കണ്ണീര്‍ കാഴ്ചയാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. 123 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലഭിച്ച മുഴുവന്‍ മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു
മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. നിലമ്പൂരിലെ മൃതദേഹങ്ങള്‍ മേപ്പാടിയിമരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. നിലമ്പൂരിലെ മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ലഭിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here