പതിനഞ്ചാം ദിവസവും ചാലിയാറില്‍ നിന്നും ശരീരഭാഗം; വയനാട് ദുരന്തത്തില്‍ ജനകീയ തിരച്ചില്‍ തുടരുന്നു

വയനാട് ഉരുല്‍പൊട്ടല്‍ ദുരന്തത്തില്‍ ജനകീയ തിരച്ചില്‍ ഇന്നും തുടരുകയാണ്. ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചില്‍ ഇന്ന് ഒരു ശരീരഭാഗം ലഭിച്ചു. പൊത്തുകല്‍ ഭാഗത്ത് നിന്നാണ് ഇന്ന് ശരീരഭാഗം ലഭിച്ചത്. വാഹന ഗതാഗതമില്ലാത്ത ഭാഗത്ത് നിന്ന് ലഭിച്ച ശരീരഭാഗം ട്രാക്ടറില്‍ റോഡിലെത്തിച്ച ശേഷം ആംബുലന്‍സില്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂര്‍ മേഖലയില്‍ നിന്നും ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തന്‍പാറയ്ക്ക് സമീപത്തെ ആനടിക്കാപ്പില്‍ നിന്നും രണ്ട് ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. സന്നദ്ധപ്രവര്‍ത്തകരും സംഘത്തിലുണ്ട്. ചാലിയാറില്‍ ദുഷ്‌കരമായ മേഖലയില്‍ വനപാലകരും വിവിധ സേനവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പരിശോധനകള്‍ നടത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top