മുണ്ടക്കൈയിലെ താല്ക്കാലിക നടപ്പാലം തകർന്നു; ദുരന്തമേഖലയിൽ കനത്ത മഴ തുടരുന്നു

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇരു പ്രേദേശത്തേയും ബന്ധിപ്പിച്ച് കണ്ണാടിപ്പുഴയിൽ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും പൂര്‍ണമായും തകർന്നു. ബെയ്ലി പാലത്തിന് സമീപം രക്ഷാപ്രവർത്തനത്തിനായി സൈന്യം തയ്യാറാക്കിയ നടപ്പാലമാണിത്. പുഴയിൽ ശക്തമായ ഒഴുക്ക് തുടരുകയാണ്.

കണ്ണാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പശുവിനെ രക്ഷാപ്രവർത്തകർ സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരാണ് പശുവിനെ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചത്.

മുമ്പും രക്ഷാദൗത്യത്തിന് ഇടയിൽ പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് താല്ക്കാലിക പാലം മുങ്ങിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top