രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വയനാട് മത്സരിച്ചേക്കും; റായ്ബറേലി തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തം; രാഹുലിന്റെ തീരുമാനം നാളെ

രാഹുൽ ഗാന്ധി വയനാട് പാര്‍ലമെന്റ് സീറ്റ് ഒഴിയുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകാന്‍ സാധ്യത. വയനാടോ അതോ റായ്ബറേലിയാണോ ഒഴിയേണ്ടതെന്ന കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നാളെ തീരുമാനം അറിയിക്കും. റായ്ബറേലി നിലനിർത്താനാണ് സാധ്യത. പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്താണ് റായ്ബറേലി നിലനിർത്താനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.

രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ചതിനാല്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന ആശയക്കുഴപ്പം തനിക്കുണ്ടെന്ന് വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ പറഞ്ഞിരുന്നു . ഒരു തീരുമാനം കൈക്കൊള്ളേണ്ടിവരുമെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു.

ദേശീയ നേതാവ് എന്ന നിലയിലും ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളർച്ച സാധ്യമാക്കുന്നതിനും രാഹുല്‍ റായ്ബറേലി നിലനിർത്തണമെന്നാണ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം ഉയര്‍ന്നത്. വയനാട് പൂര്‍ണമായും പിന്തുണച്ച നേതാവാണ്‌ രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക മണ്ഡലത്തില്‍ മത്സരിക്കണം എന്ന ആവശ്യം ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top