വയനാട് മാസ്റ്റർപ്ലാനിന് അംഗീകാരം; ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
മുണ്ടക്കൈ- ചൂരൽമല ഉൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ രൂപകൽപന നടത്തിയിരിക്കുന്നത് കിഫ്ബിയാണ്. വിശദവിവരങ്ങൾ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി വ്യക്തമാക്കും.
അതേസമയം വയനാട് പുനരധിവാസത്തിന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന് ചേരും. വയനാട് പുനരധിവാസം വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിന് ഇടയിലാണ് യോഗം. കര്‍ണാടക സര്‍ക്കാരിന്‍റെയും, രാഹുല്‍ഗാന്ധിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 50 വീടുകളില്‍ കൂടുതല്‍ നല്‍കാമെന്ന് സമ്മതിച്ച ഒന്‍പതു പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ നേതൃത്വവും പങ്കെടുക്കും. കര്‍ണാടക സര്‍ക്കാരിന്‍റെ പ്രതിനിധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, ടി സിദ്ധിഖ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here