വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പുനരധിവാസത്തിനായി 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് പ്രധാന ആവശ്യം. നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടും. വിശദമായ നിവേദനവും മോദിക്ക് പിണറായി കൈമാറും. ഓണം കടമെടുപ്പും ചര്‍ച്ചയാകും. 5000 കോടിയുടെ കടമെടുപ്പിന് അനുമതിയാണ് കേരളം തേടുന്നത്.

വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു. എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും സഹായധനം പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക ടൗണ്‍ഷിപ്പ് ആണ് കേരള ലക്ഷ്യം. ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടല്‍ വയനാട്ടില്‍ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളും ടൗണുമെല്ലാം തുടച്ചുനീക്കപ്പെട്ടു. 416 പേരാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. 120 ഓളം പേരെ കാണാതെയുമായി. ദുരന്തബാധിതരെ ക്യാമ്പുകളില്‍ നിന്നും താത്കാലിക അടിസ്ഥാനത്തില്‍ മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top