ക്ലാസില്‍ നിന്നിറക്കി വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു; വയനാട്ടില്‍ വീണ്ടും ക്രൂര റാഗിങ്; ഇരയായത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ബത്തേരി: റാഗിങ്ങിനെ തുടര്‍ന്നുള്ള പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം വിവാദമായി തുടരവേ വയനാട്ടില്‍ നിന്നും വീണ്ടും റാഗിങ് വാര്‍ത്ത. മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനാണ് (15) കുത്തേറ്റത്. കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരുക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്നു വിദ്യാർഥി ഈ അധ്യായന വർഷം മുതലാണ് മൂലങ്കാവ് സർക്കാർ സ്കൂളിലേക്ക് മാറിയത്.

പരിചയപ്പെടാൻ എന്ന പേരിലാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കുട്ടിക്ക് ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ നൽകിയില്ലെന്നുള്ള ആരോപണവുമായി ബന്ധുക്കൾ രംഗത്തുണ്ട്.

കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായാണ് പരാതി. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top