വയനാട്ടില്‍ പുലര്‍ച്ചെ തന്നെ തുടങ്ങി രക്ഷാപ്രവര്‍ത്തനം; മുണ്ടക്കൈയിലേക്ക് നടന്നെത്തി സൈന്യം; മരണം 155
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചൂരല്‍മലയില്‍ ആറ് മണിയോടെയാണ് രക്ഷാദൗത്യം സൈന്യം ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനാണ് ശ്രമം. പാലം അടക്കം ഒലിച്ചു പോയ മുണ്ടക്കൈയിലേക്ക് നടന്നെത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന നല്‍കിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
ദുരന്തത്തിലെ മരണ സംഖ്യ155 ആയിട്ടുണ്ട്. നാന്നൂറിലധുകം പേരെ കാണാനില്ലെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 150 സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ സൈനികര്‍ ഇന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഹെലികോപ്റ്റര്‍ എത്തിച്ചും രക്ഷാപ്രവര്‍ത്തനം നടത്താനാണ് സാധ്യത. 45 ദുരിതാശ്വാസ ക്യാംപുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here