വയനാട് രക്ഷാദൗത്യം പുനരാരംഭിച്ചു ; മഴയും മഞ്ഞും വെല്ലുവിളി; മരണം 270
തകര്‍ത്ത വയനാട്ടില്‍ അതിരാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി സൈന്യം. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവര്‍ക്കൊപ്പം ഡോഗ് സ്‌ക്വാഡും ഉണ്ട്. രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്. മഴയും കനത്ത മഞ്ഞും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. ഒപ്പം ചെങ്കുത്തായ മല കയറി വേണം ഈ മേഖലയില്‍ എത്തേണ്ടത്. ഇവിടെ നിരവധിപേര്‍ കുടുങ്ങിയതായാണ് സംശയം.
നിലവില്‍ 1500 രക്ഷാപ്രവര്‍ത്തകരാണ് വയനാട്ടിലുളളത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഹെലികോപ്റ്ററില്‍ എത്തിക്കാനാണ് തീരുമാനം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും വര്ഡദ്ധിക്കുകയാണ്. 270 പേര്‍ മരിച്ചതായാണ് അവസാനം പുറത്ത് വന്ന കണക്ക്. 250പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.
ചാലിയാറിന്റെ തീരങ്ങളിലും ഇന്ന് പരിശോധന നടത്തും. കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് അറിയാനാണ് ഇവിടെ പരിശോധിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here