ആറാംദിനവും അതിരാവിലെ തുടങ്ങി രക്ഷാപ്രവര്‍ത്തനം; ദുരന്തഭൂമിയിലും ചാലിയാറിലും പ്രത്യേക പരിശോധന

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ അതിരാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സൈന്യം അടക്കമുള്ള സംഘങ്ങള്‍ വിവിധ സോണുകളില്‍ തിരച്ചില്‍ തുടങ്ങി കാണാതായവര്‍ക്കു വേണ്ടിയുളള പരിശോധനകളാണ് നടക്കുന്നത്. ചാലിയാറിലും പ്രത്യേക പരിശോധന നടക്കുന്നുണ്ട്. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു പ്രത്യേക ശ്രദ്ധ നല്‍കിയുള്ള തിരച്ചില്‍. ചാലിയാറില്‍ രണ്ടു ഭാഗങ്ങളിലായാണു തിരച്ചില്‍ നടക്കുന്നത്.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 365 ആയി. 206 പേരെയാണ് ഇനി കണ്ടെത്താനുളളത്. സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത് 218 മരണമാണ്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കുആരംഭിച്ചിട്ടുണ്ട്. ഇന്നലെ 17ല മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാലു മൃതദേഹങ്ങള്‍ ദുരന്തഭൂമിയില്‍നിന്നു ചാലിയാറില്‍നിന്ന് 13 മൃതദേഹങ്ങളുമാണ് ലഭിച്ചത്. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേരാണ് കഴിയുന്നത്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top