നരഭോജി കടുവയെ പിടിക്കാന്‍ പഴുതടച്ച സന്നാഹങ്ങള്‍; നാളെ മാനന്തവാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടിക്കാന്‍ സന്നാഹങ്ങള്‍ വനംവകുപ്പ് പൂര്‍ത്തിയാക്കി. കടുവ കടിച്ചുകൊന്ന രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് കൂട് വച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി, ജെസ്സി, പിലാക്കാവ്, ചിറക്കടവ് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാരക്കൊല്ലിയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകളുമായി വനംവകുപ്പ് സംഘമുണ്ട്. മയക്കുവെടി വയ്ക്കുന്ന ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയുണ്ടാകും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറ ട്രാപ്പുകളും പഞ്ചാരക്കൊല്ലിയിലേക്ക് മാറ്റും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘത്തേയും എത്തിക്കും. മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളെയും വിന്യസിക്കും.

രാധയുടെ മരണത്തെ തുടര്‍ന്ന് യുഡിഎഫ് പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കടുവ കടിച്ച് കൊന്ന രാധയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. രാധയുടെ കുടുംബത്തിന് പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top