ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിറങ്ങി; കൂട്, ഇര, കുങ്കി ആനകള്‍; എല്ലാം സജ്ജമാക്കി വനം വകുപ്പിന്റെ കാത്തിരിപ്പ്
വയനാട് പഞ്ചാരക്കൊല്ലിയിലെ അളെക്കൊല്ലി കടുവയെ പിടിക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമായി വനം വകുപ്പിന്റെ കാത്തിരിപ്പ്. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കടവ് എന്നീ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് ദൗത്യം തുടങ്ഹിയത്. കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കടുവ ഇന്ന കൊലപ്പെടുത്തിയ രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് വനം വകുപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവടെ കൂട് സ്ഥാപിച്ച് ഇരയെയും കെട്ടിയിട്ടുണ്ട്. തെര്‍മല്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. ഡാ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാമ്പിലേക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍.ആര്‍.ടി സംഘവും എത്തി. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറ ട്രാപ്പുകളും വിന്യസിക്കും. മാര്‍ട്ടിന്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍.
മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളെയും ദൗത്യത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. കടുവ കാന്ന രാധയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. രാധയുടെ കുടുംബത്തിന് പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപ ഇന്നുതന്നെ കൈമാറിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here