പഞ്ചാരക്കൊല്ലിയെ വിറപ്പിച്ചത് തീര്‍ത്തും അവശനായ കടുവ; എങ്ങനെ രാധയെ പിടിച്ചു എന്ന് ചിന്തിച്ച് വനംവകുപ്പ്

സാധരണ മനുഷ്യരെ ഭക്ഷിക്കുന്ന പതിവ് കടുവകള്‍ക്കില്ല. ആക്രമിക്കാറുണ്ടെങ്കിലും ഭക്ഷിക്കാതെ ഉപേക്ഷിക്കുകയാണ് ചെയ്യുക. എന്നാല്‍ പഞ്ചാരക്കൊല്ലിയിലെ രാധയെ കടുവ ഭക്ഷിച്ചിരുന്നു. ഇതോടെ വനംവകുപ്പ് കടുത്ത ആശങ്കയിലായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് കടുവയെ വേഗത്തില്‍ വെടിവച്ചു കൊല്ലാനുള്ള ശ്രമം തുടങ്ങിയത്. കൂടുതല്‍ മനുഷ്യരെ ആക്രമിക്കുമോ എന്ന കടുത്ത ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥര്‍.

ALSO READ : ‘എന്ത് വില കൊടുത്തും കടുവയെ വെടിവച്ച് കൊല്ലുക; ഇതെൻ്റെ ഉത്തരവാണ്’; ആദ്യാവസാനം ശക്തമായ നിലപാട് മുഖ്യമന്ത്രിയുടേത്

എന്നാല്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയെ പരിശോധിച്ചതോടെയാണ് ആശങ്ക ആശ്വാസമായത്. തീര്‍ത്തും അവശനിലയിലായിരുന്നു കടുവ. വേട്ടയാടി പിടിക്കുന്നതിന് കഴിയാത്ത വിധത്തിലായിരുന്നു. കെട്ടിയിട്ട ആടിനേയോ പശുവിനേയോ പോലും പിടിക്കാന്‍ ശേഷിയില്ലാത്ത നിലയിലായിരുന്നു കടുവ. കാട്ടില്‍ മാലിന്യം ഉപേക്ഷിക്കുന്ന ഇടത്തായിരുന്നു കടുവയെ തീര്‍ത്തും അവശനായ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഈ പ്രദേശത്തെ വനംവകുപ്പ് കടുവയെ കണ്ടിരുന്നു. അളെ കണ്ടിട്ടും ഓടാതെ മാലിന്യം ഭക്ഷിക്കുകയായിരുന്നു കടുവ. എന്നാല്‍ വെടിവയ്ക്കാന്‍ കഴിഞ്ഞില്ല.

ALSO READ : മനുഷ്യരെ കൊന്നു തിന്നാറില്ല!! കടുവകൾ നരഭോജികളാവുന്നത് ഇങ്ങനെ; പഞ്ചാരക്കൊല്ലിയിലും സംഭവിച്ചത്…

കടുവ അവശനാണെന്ന് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെയാണ് പുലര്‍ച്ചെ ഈ പ്രദേശത്ത് തന്നെ ആദ്യം പരിശോധന നടത്തിയത്. കാല്‍പാട് പരിശോധിച്ച് മുന്നോട്ടു പോയപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്. മയക്കുവെടി വയ്ക്കാന്‍ സംഘത്തെ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ കടുവ ചത്തു. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കടുവകള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാകും ഇത്രയും മാരകമായ മുറിവേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

ALSO READ : മാനന്തവാടിയെ വിറപ്പിച്ച ആളെകൊല്ലി കടുവ ചത്തു; കഴുത്തിൽ ആഴത്തിൽ മുറിവുകൾ

മനുഷ്യ മാസം കഴിച്ചതിനു ശേഷം കടുവ ഒരു മൃഗത്തെയും പിടിച്ചിട്ടില്ല. കൂടാതെ ദൃത്യസംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് മനുഷ്യമാംസത്തിന്റെ രൂചി കടുവക്ക് ഇഷ്ടപ്പെട്ടു എന്ന ആശങ്ക വനം വകുപ്പിന് ഉണ്ടായിരുന്നു. ഇനി ഉറപ്പിക്കേണ്ടത് രാധയെ വേട്ടയാടിയ കടുവ തന്നെയാണോ ചത്ത നിലയില്‍ കണ്ടെത്തിയത് എന്നാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top