ആ 74പേര്‍ ഇന്ന് മടങ്ങും… തിരിച്ചറിയപ്പെടാത്തവരായി; ദുരന്തത്തിന്റെ കണ്ണീര്‍ കാഴ്ചകള്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 74പേരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഇതുവരെ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളാണ് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുക. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും സംസ്‌കാരം. വിവിധ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തും. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു.

ഇതുവരെ ഔദ്യോഗികമായി 215 മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. പുരുഷന്‍ – 98, സ്ത്രീ – 87, കുട്ടികള്‍ – 30 എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ 148 പെരെയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 143 മൃതദഹങ്ങളുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല. ലഭിച്ച മൃതദേഹങ്ങളില്‍ 212 എണ്ണത്തിന്റേയും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞിട്ടുണ്ട്.

തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും നമ്പറിട്ട് സൂക്ഷിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അധിക ദിവസം ഇത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. അതിനായി ശ്രീധന്യ സുരഷ് ഐഎഎസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top